പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിതാ വേണു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ബി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു.പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രിദേവി ക്രിസ്മസ് സന്ദേശം നല്കി.എസ്.എം.സി ചെയർമാൻ കെ.എച്ച്.ഷിജു , സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി,പി.ടി.എ വൈസ് പ്രസിഡന്റ് സംജാ സുധീർ,അദ്ധ്യാപകരായ വിഭു നാരായണൻ,വീണ ഗോപിനാഥ്,സ്‌കൂൾ ലീഡർ ഭഗത് ലാൽ എന്നീവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.