24-kudasanad-kanakam

അടൂർ: ക്രിസ് മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടൂർ കസ്തൂർബ ഗാന്ധിഭവനിൽ നടന്ന സാംസ്‌കാരിക കലാസംഗമം സിനിമാ നാടക നടി കുടശ്ശനാട് കനകം ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിതാലാപനം , തിരുവാതിര, നൃത്തം, അന്തേവാസികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ എന്നിവ നടന്നു.
വികസനസമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധൃക്ഷത വഹിച്ചു. കവി അടൂർ രാമകൃഷ്ണൻ, സെക്രട്ടറി എസ്. മീരാസാഹിബ്, ശ്രീകുമാർ, ശിവൻപിളള, സിന്ധു രാജൻ പിളള, വേണുക്കുട്ടൻ നായർ,ശ്രീകുമാരി പിളള, അമ്മിണി ശിവൻ, പി.സോമൻപിളള എന്നിവർ പ്രസംഗിച്ചു.ഡയറക്ടർ കുടശ്ശനാട് മുരളി ഉപഹാരങ്ങൾ വിതരണം ചെയ്തു.