24-education-award
പന്തളം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം വി.എച്ച്.പി മാതൃ ശക്തി സംസ്ഥാന സംയോജക മിനി ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം വി.എച്ച്.പി മാതൃ ശക്തി സംസ്ഥാന സംയോജക മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു. 13 കരകളിൽപ്പെട്ട നൂറോളം വിദ്യാർത്ഥികൾക്കാണ് കാഷ് അവാർഡും ഫലകവും വിതരണം ചെയ്തത്. ഹിന്ദു സേവാസമിതി പ്രസിഡ ന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി ഭാരവാഹികളായ പ്രദീപ് കമാർ സ്വാഗതവും എം.ജെ വിജയകുമാർ എന്നിവർ സംസാരിച്ചു.