24-anganvadi-christmas

പന്തളം: പന്തളം നഗരസഭയിലെ തോട്ടക്കോണം 11-ാം അങ്കണവാടിയിൽ ക്രിസ്മസ് ആഘോഷം വർണാഭമായി. സാന്താക്രൂസിന്റെ വേഷമണിഞ്ഞ് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും വാർഡു കൗൺസിലറുടെയും നേതൃത്വത്തിൽ ക്രിസ്മസ് റാലി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ കലാപരിപാടിയും കേക്കുമുറിച്ചും ഉച്ചഭക്ഷണം നൽകിയും ആഘോഷിച്ചു. ആഘോഷ പരിപാടികളിൽ അങ്കണവാടി ടീച്ചർ പത്മ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ഹെൽപ്പർ സാവിത്രി, രക്ഷിതാക്കൾ തുടങ്ങിയവർ ക്രിസ്മസ് ആശംസകൾ നേർന്നു.