പന്തളം: കെ.എസ്കെ.ടി.യു പന്തളം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പമൺ മേഖല സെക്രട്ടറി പി.കെ പ്രസാദ് നെൽകൃഷി നടത്തുന്ന മുട്ടം മാവര പാടശേഖരത്തിൽ നെൽവിത്ത് വിത നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പാടത്ത് വിത്തെറിഞ്ഞു. നെൽവിത്തുവിത യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പന്തളം ഏരിയ സെക്രട്ടറി വി.കെ മുരളി അദ്ധ്യക്ഷനായി. സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ, ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ , ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ , ജില്ലാ വൈസ് പ്രസിഡന്റ് രാധാ രാമചന്ദ്രൻ , സി.പി.എം തുമ്പമൺ ലോക്കൽ സെക്രട്ടറി സി.കെ സുരേന്ദ്രൻ, പഞ്ചായത്ത് അംഗം കെ.സി പവിത്രൻ,കർഷക സംഘം പന്തളം ഏരിയ പ്രസിഡന്റ് മനോജ് മുണ്ടക്കൽ, ട്രഷറാർ എച്ച്. അൻസാരി, പാടശേഖര സമിതി സെക്രട്ടറി റോയി വർഗീസ്, കൃഷി ഓഫീസർ എസ് ആർ.കാവ്യ, റോസി മാത്യൂ, കെ.ടി ദാമോദരൻ, കെ.ജി ചന്ദ്രഭാനു, അബ്ദുള്ള എന്നിവർ സംസാരിച്ചു.