റാന്നി : പെരുനാട് പുതുക്കടയിൽ ശബരിമല തീർത്ഥാടകാർ സഞ്ചരിച്ച കാർനിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 4.45 ടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് പുതുക്കട ജംഗ്ഷനിൽ അപകടത്തിൽപെട്ടത്. അപകടത്തിൽ വ്യാപാര സ്ഥാപത്തിനു മുമ്പിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന പുതുക്കട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയ്ക്ക് പുറമെ വ്യാപാര സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.