ആറന്മുള : സുഗതകുമാരി സ്‌മൃതി സഭയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം സുഗതകുമാരി വാർഷിക സ്‌മൃതി അനുസ്മരണ യോഗം കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. സുഗതകുമാരിക്ക് ആറന്മുളയിൽ സമുചിതമായ സാംസ്കാരിക സ്മാരകം ഉണ്ടാകണമെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. രചനയുടെ സുഗത സഞ്ചാരം' എന്ന വിഷയത്തിൽ പ്രൊഫ.കെ.രാജേഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു. സ്‌മൃതി സഭ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി.എസ്.മുരളി കൃഷ്ണൻ , മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഉഷാ കുമാരി, എസ്.ശ്രീലേഖ,പി.ആർ ഷാജി,ഭാരത് വാഴുവേലിൽ,കെബി സുധീർ കുമാർ, പി.ആർ.രാധാകൃഷ്ണൻ നായർ, കെജി റെജി , അനിൽ തോട്ടത്തിൽ, , ആർ.ഗീതാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കാവ്യ സദസിൽ കവികളായ പീതാംബരൻ പരുമല .എം.കെ. കുട്ടപ്പൻ,വിനോദ് മുളമ്പുഴ, രാമകൃഷ്ണൻ അടൂർ എന്നിവർ കവിതകൾ ചൊല്ലി. ശ്രീലക്ഷ്മി സന്തോഷ്, ദുർഗ്ഗാ ദത്തൻ എന്നിവർ സുഗത കുമാരി കവിതകളുടെ ആലാപനം നടത്തി.ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സത്തിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പങ്കെടുത്തവർക്ക് ഔഷധ സസ്യ തൈകളും കുമ്മനം രാജശേഖരൻ ചടങ്ങിൽ വിതരണം ചെയ്തു.