പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് മേക്കൊഴൂർ യൂണിറ്റ് വാർഷികവും കുടുംബ സംഗമവും തിരഞ്ഞെടുപ്പും നടന്നു. കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ക്യാപ്റ്റൻ വാസുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുബേദാർ മേജർ വി.ആർ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി ബാബു ,പി.കെ ആനന്ദൻ കുട്ടി , കെ മാത്യു ,എം ആർ മത്തായി ,കെ.ഇ തോമസ് ,എൽസി ഈശോ, ജനകമ്മ ശ്രീധരൻ, സി.വി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു .പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ഭാരവാഹികൾ .പ്രസി .ക്യാപ്റ്റൻ സിവി വർഗീസ് (പ്രസി),ക്യാപ്റ്റൻ ചെറിയാൻ കെ.മാത്യു (സെക്ര ),സുബേദാർ മേജർ ശിവരാമൻ(ട്രെഷറർ ).