തിരുവല്ല: കൊവി‍ഡ് കാലത്ത് നിലച്ചുപോയ ചെങ്ങന്നൂർ- ഓതറ- മല്ലപ്പള്ളി ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനരാരംഭിക്കുന്നു. ഇന്ന് രാവിലെ 8.15ന് ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. ചെങ്ങന്നൂർ- കല്ലിശ്ശേരി- ഓതറ- ഇരവിപേരൂർ- പുറമറ്റം -മല്ലപ്പള്ളി റൂട്ടിലെ ഏക ബസ് സർവീസാണ് പുനരാരംഭിക്കുന്നത്. നിറുത്തലാക്കിയ സർവീസ് പുനരാരംഭിക്കാനായി ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള, സി.പി.എം ഏരിയാസെക്രട്ടറി പി.സി.സുരേഷ്കുമാർ, കമ്മിറ്റിയംഗം അനിൽകുമാർ, ലോക്കൽ സെക്രട്ടറി അനിൽകുമാർ ഷാജി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് ബസ് സർവീസ് പുനരാരംഭിച്ചത്. രാത്രി 9ന് ബസ് പഴയകാവ് ജംഗ്‌ഷനിലെത്തി സ്റ്റേചെയ്യും. ദിവസവും രാവിലെ 5.15ന് ചെങ്ങന്നൂരിലേക്ക് സർവീസ് നടത്തും. രാവിലെ 8.40ന് ചെങ്ങന്നൂരിൽ നിന്ന് കല്ലിശ്ശേരി,പുതുക്കുളങ്ങര,ഓതറ, ഇരവിപേരൂർ,പുറമറ്റം,പുതുശേരി വഴി 10ന് മല്ലപ്പള്ളിയിലെത്തും. 10.10ന് മല്ലപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിച്ച് പുതുശേരി-പുറമറ്റം-ഇരവിപേരൂർ-ഓതറ വഴി 11.20ന് ചെങ്ങന്നൂരിലെത്തും.11.50ന് ചെങ്ങന്നൂരിൽ നിന്ന് തിരിച്ച് 12.35ന് ഇരവിപേരൂരിലെത്തും. 12.45ന് ഇരവിപേരൂരിൽ നിന്ന് തിരിച്ച് ഓതറ -പുതുക്കുളങ്ങരവഴി 1.30ന് ചെങ്ങന്നൂരിലെത്തും. 2.40ന് ചെങ്ങന്നൂരിൽ തിരിച്ച് 3.50ന് മല്ലപ്പള്ളിയിലെത്തും. 4ന് മല്ലപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന സർവീസ് പുതുശേരി-പുറമറ്റം-ഇരവിപേരൂർ-ഓതറ-പുതുക്കുളങ്ങര വഴി 5.20ന് ചെങ്ങന്നൂരിലെത്തും. 5.30ന് ചെങ്ങന്നൂരിൽ നിന്ന് ആരംഭിക്കുന്ന സർവീസ് ഓതറ-ഇരവിപേരൂർ വഴി 6.40ന് മല്ലപ്പള്ളിയിൽ എത്തും. 6.50ന് മല്ലപ്പള്ളിയിൽ നിന്ന് തിരിച്ച് 8ന് ചെങ്ങന്നൂരിൽ എത്തുന്ന തരത്തിലാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി നടന്നുവന്ന ബസ് സർവീസ് കൊവിഡ് കാലത്താണ് മുടങ്ങിയത്.