
കോഴഞ്ചേരി: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം. നിറപറ സമർപ്പിച്ചും പൂക്കൾ അർപ്പിച്ചും ശരണം വിളിച്ചും കർപ്പൂര ദീപം തെളിയിച്ചുമാ ണ് ഭക്തർ ഘോഷയാത്രയെ വരവേൽക്കുന്നത്. തങ്ക അങ്കി രഥം നെടുംപ്രയാർ തേവലശേരി ക്ഷേത്രത്തിലെത്തിയപ്പോൾ ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിറപറ സമർപ്പണം നടത്തി. പ്രസിഡന്റ് എസ്. അജിത് കുമാർ , മാധവം . മോഹൻ കുമാർ, ഐക്കര,മോഹൻ ജി നായർ, സി വി ഗോപാലകൃഷ്ണൻ, ജയപ്രകാശ് സി കെ , സജി കെ നായർ, കൃഷ്ണകുമാർ ഐക്കര തുടങ്ങിയവർ നേതൃത്വം നൽകി. കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ സ്വീകരണമാണ് ഒരുക്കിയത്. ഭക്തജനങ്ങൾക്ക് നെൽ പറ സമർപ്പണം നടത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പ്രസിഡന്റ് കെ.ജി ദേവരാജൻ നായർ, സെക്രട്ടറി മഹേഷ് നെടിയത്ത്, ശശീന്ദ്ര ബാബു, ഷാജി. ആർ നായർ, രാധാകൃഷ്ണൻ നായർ, അനിൽകുമാർ, വിജയൻ നായർ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. ഇലന്തുർ വഴി ഓമല്ലൂരിൽ എത്തിയപ്പോൾ വായ്ക്കുരവയുടെയും പുഷ്പ വൃഷ്ടിയുടെയും അകമ്പടിയോടെയാണ് വരവേൽപ്പ് നൽകിയത്. ചീക്കനാൽ ജംഗ്ഷൻ മുതൽ നിറപറകളും മുത്തുക്കുടകളും സ്വീകരണത്തിന് ഒരുക്കിയിരുന്നു. ഓമല്ലൂർ രക്ത കണ്ഠ സ്വാമി ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി വിശ്രമിച്ചത്.
ഇന്ന് ഒാമല്ലൂരിൽ നിന്ന് തുടക്കം
ഇന്ന് കോന്നി മുരിങ്ങമംഗലത്തും, നാളെ രാത്രി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലുമാണ് തങ്ക അങ്കി രഥയാത്ര വിശ്രമിക്കുന്നത്. ഇന്ന് രാവിലെ 8ന് ഓമല്ലൂർ ശ്രീരക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂർ ജംഗ്ഷൻ. 10.45ന് പത്തനംതിട്ട ഊരമ്മൻ കോവിൽ. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കൽ ദേവീക്ഷേത്രം. 12ന് ശാരദാമഠം മുണ്ടകോട്ടയ്ക്കൽ എസ്എൻ.ഡി.പി മന്ദിരം. 12.30ന് വിഎസ്എസ് 78ാം നമ്പർ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം. ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്.എൻ.ഡി.പി മന്ദിരം. 3.15ന് മേക്കൊഴൂർ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷൻ. 4.30ന് പാലമറ്റൂർ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂർ മുക്ക്. രാത്രി 7.45ന് കോന്നി ടൗൺ. രാത്രി 8ന് കോന്നി ചിറയ്ക്കൽ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമം. 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു് 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കൽ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ .ഇവിടെ നിന്ന് വൈകിട്ട് 3ന് പുറപ്പെട്ട് വൈകുന്നേരം 5ന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്ന് ദേവസ്വം ബോർഡ് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.