 
ചെങ്ങന്നൂർ: കെ.പി.സി.സി യുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസ് മാർച്ചിനു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ചെങ്ങന്നൂരിൽ വൻ പ്രതിഷേധം. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം എം.സി റോഡിൽ എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് റോഡ് ഉപരോധിച്ച വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി . ബ്ലോക്ക് കോൺ കമ്മിറ്റി പ്രസിഡന്റ് കെ.ആർ.സജീവൻ, പി.വി ജോൺ , കെ.ദേവദാസ്, മിഥുൻ മയൂരം, രാഹുൽ കൊഴുവല്ലൂർ, സുജ ജോൺ, വരുൺ, ഗോപു, മറിയാമ്മ ചെറിയാൻ, എം.രജനീഷ്, സീമ ശ്രീകുമാർ, ശ്രീലത, സൂസമ്മ ഏബ്രഹാം, ശാന്തകുമാരി, പ്രമോദ്, ബിന്ദു, അലീന വേണു, രജുൽ രാജപ്പൻ, ഹമീഷ് അലി, റ്റോജി, അബീഷ്, പ്രശാന്ത്, സിന്ധു ജയിംസ്, അനീഷ് തമ്പായത്തിൽ, ഗോപിനാഥൻ, സജികുമാർ, ശശി എസ് പിള്ള, ബിജു.ആർ, എം.ആർ ചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.