തിരുവല്ല: രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക രംഗത്തെ സംഭാവനകൾക്കുള്ള പ്രൊഫ.ജി. രാജശേഖരൻനായർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം സി.പി.എം നേതാവ് വൈക്കം വിശ്വന്. 20,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് ഉച്ചയ്ക്ക് 2.30ന് തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൊഫ.ജി. രാജശേഖരൻനായർ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി ഡോ.ടി.എം തോമസ് ഐസക് പുരസ്കാരം നൽകം. പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച കവിതാപാരായണ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ നൽകുമെന്ന് ജൂറി അംഗം എ.ഗോകുലേന്ദ്രൻ, ഫൗണ്ടേഷൻ വർക്കിംഗ്പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി, സെക്രട്ടറി ഡോ.റാണി ആർ.നായർ എന്നിവർ അറിയിച്ചു.