24-nda
എൻ ഡി ഏ അടൂർ നിയോജക മണ്ഡലം കൺവൻഷൻ ബി ഡി ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: എൻ.ഡി.എ അടൂർ നിയോജക മണ്ഡലം കൺവെൻഷൻ ബി. ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പന്തളം മണ്ഡലം പ്രസിഡന്റ് ജി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. എൽ. ജെ.പി സംസ്ഥാന സെക്രട്ടറി അഭിലാഷ് കെ. നായർ മുഖ്യപ്രഭാഷണവും. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അരുൺ താന്നിക്കൽ ആമുഖ പ്രസംഗവും നിർവഹിച്ചു. ബി. ഡി. ജെ .എസ് സംസ്ഥാന സെക്രട്ടറി എൻ .വിനയചന്ദ്രൻ . നിയോജക മണ്ഡലം പ്രസിഡന്റ് പി.സുനിൽ ,പന്തളം മണ്ഡലം സെക്രട്ടറി അഡ്വ .കൊടുമൺ ജി .നന്ദകുമാർ ,സജി മഹർഷിക്കാവ്, സീന. കെ , മോഹൻ ഗായത്രി , സുരേഷ് മുടിയൂർകോണം, വിനിലാ സന്തോഷ്, രാജേഷ് കുമാർ , അഭിലാഷ് എസ് , ശിവജി . ബൈജു എന്നിവർ സംസാരിച്ചു.