 
തിരുവല്ല: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ 13-ാമത് ചരമദിനത്തിൽ സേവാദൾ യൂത്ത് ബ്രിഗേഡ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോണി ഇട്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.സേവാദൾ സംസ്ഥാന ജനറൽസെക്രട്ടറി എ.ജി.ജയദേവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രംഗനാഥൻ,നിയോജകമണ്ഡലം പ്രസിഡന്റ് വർക്കി സാമുവൽ,തമ്പി കണ്ണാങ്കുഴി, ജിനീഷ് തോമസ്, ടോംസി വർഗീസ് എന്നിവർ പ്രസംഗിച്ചു.