അയ്ക്കാട് : പാറവിള വടക്കേതിൽ എൻ. പൊടിയൻ (88) നിര്യാതനായി. കവിയും ഗ്രന്ഥകർത്താവും ആയിരുന്നു. യാതനയുടെ ഗീതം, മലയും മനുഷ്യനും, കാവ്യ മാലിക, ജ്ഞാനബിന്ദുക്കൾ, ഹരിഹരപുത്രൻ, അഷ്ടമുടിക്കായലിലെ അത്യാഹിതം, ലഘു അദ്ധ്യാത്മ രാമായണം, ധർമ്മവിലാപം എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: സൗദാമിനി. മക്കൾ: രാജീവ്, സജീവ്, പ്രദീപ്. മരുമക്കൾ: വത്സല, സ്മിത, ബിന്ദു.