കോട്ടയം: പവർവിഷൻ ടിവി ചാനൽ സിഇഒയും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) മുൻ രാജ്യാന്തര ട്രഷററുമായ സജി പോളിന്റെ മാതാവ് മുട്ടമ്പലം മഠത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലോസ് (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് മൂലേടം ഐപിസി സഭാ സെമിത്തേരിയിൽ. കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥയാണ്. ഭർത്താവ്: പരേതനായ എം.എം. പൗലോസ് (കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ). മറ്റു മക്കൾ: മാത്യു പോൾ, ജേക്കബ് പോൾ, ബ്ലെസി , ലൗലി. മരുമക്കൾ: ജെസി, അശ്വതി, കുഞ്ഞുമോൾ, എബി ഏബ്രഹാം, ബിജു.