
ചന്ദനപ്പള്ളി : രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്‌നേഹ സ്പർശത്തിന്റെയും നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടേക്കാട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കൽ, മുൻ മണ്ഡലം പ്രസിഡന്റ് മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, തങ്കച്ചൻ, ബിജു അലക്‌സ്, വിനയൻ ചന്ദനപ്പള്ളി, ഷൈജു, ഗീതാ ദേവി, ലാലി സുദർശൻ, യശോദ മോഹൻദാസ് എന്നിവർ പങ്കെടുത്തു.