തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ വാർഷിക പൊതുയോഗവും ബഡ്‌ജറ്റ്‌ അവതരണവും നടത്തി. എൻ.എസ്.എസ് നായകസഭാംഗവും യൂണിയൻ പ്രസിഡന്റുമായ ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബഡ്‌ജറ്റും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി. സുരേഷ്, എൻ.എസ്.എസ് ഇൻസ്പെക്ടർ പ്രവീൺ ആർ.നായർ എന്നിവർ പ്രസംഗിച്ചു.1,11,12,334.24 രൂപ വരവും,1,11,10,800 രൂപ ചെലവും 1534.24 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. യൂണിയൻ ഭരണസമിതി അംഗങ്ങൾ,താലൂക്കിലെ വിവിധ കരയോഗങ്ങളിലെ യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.