jadha

തിരുവല്ല : ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവല്ല മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു. പരുമലയിൽ ജില്ലാസെക്രട്ടറി രമേശ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കമ്മിറ്റിഅംഗം രഘുനാഥൻനായർ അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് ജോസഫ്, ശ്രീരേഖ ജി.നായർ, ഒ.സി.രാജു, സി.കെ.ഗോപി എന്നിവർ സംസാരിച്ചു. മേഖലാസെക്രട്ടറി ബെന്നി മാത്യു ക്യാപ്റ്റനും പ്രസിഡന്റ് അജിതമ്പാൻ വൈസ് ക്യാപ്റ്റനുമായ ജാഥ പൊടിയാടിയിൽ സമാപിച്ചു. സമാപന സമ്മേളനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡംഗം അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.