
പത്തനംതിട്ട : സനാതനം ധർമ്മ പാഠശാല ജില്ലാസമിതിയുടെ പ്രഥമ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ ഹരികുമാർ തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. പാഠശാല സ്ഥാപകൻ രാജേഷ് നാദാപുരത്തിന്റെ വിഷൻ 2024 ചർച്ച ചെയ്തു. സനാതന മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനും പ്രചരിപ്പിക്കുന്നതിനും തീരുമാനിച്ചു. സെക്രട്ടറി ശ്രീജിത്ത് ഓമല്ലൂർ, ഖജാൻജി മോഹന ചന്ദ്രറാവു മാരാമൺ, വൈസ് പ്രസിഡന്റ് രാജി അജിത്ത് എരുമേലി, ജോയിന്റ് സെക്രട്ടറി പ്രകാശ് പിള്ള കവിയൂർ എന്നിവർ സംസാരിച്ചു.