nss

അടൂർ : കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ വാർഷിക സപ്തദിന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പോഗ്രാം ഓഫീസർ റോഷി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി കനകരത്തിനം മുഖ്യപ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് മനീഷ് , ഓഫീസ് ക്ലർക്ക് മനോജ് ചെട്ടിയാർ എന്നിവർ സംസാരിച്ചു. വോളന്റിയർ സെക്രട്ടറി ഫഹദ് കലാം സ്വാഗതവും ദേവപ്രിയ കൃതജ്ഞതയും പറഞ്ഞു. ക്യാമ്പ് 30ന് സമാപിക്കും.