karunakaran

അടൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പതിമൂന്നാമത് അനുസ്മരണം സേവാദൾ അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അടൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സേവാദൾ അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് രാധാകൃഷ്ണൻ കാഞ്ഞിരവിളയുടെ അദ്ധ്യക്ഷതയിൽ സേവാദൾ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻറ് ആക്കനാട്ട് രാജീവ് ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ സെക്രട്ടറി രഞ്ജിത്ത് മിത്രപുരം, ജില്ലാസെക്രട്ടറി സിജു പഴകുളം, പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ് സാംകുട്ടി, ജിഷ്ണു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.