
തിരുവല്ല : എസ്.എൻ.ഡി.പി യോഗം 100 -ാം മുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്ര 27ന് രാവിലെ അഞ്ചിന് ശാഖാ അങ്കണത്തിൽ നിന്ന് പുറപ്പെടും. ശാഖാ പ്രസിഡന്റ് അഡ്വ.പി.ഡി.ജയൻ പദയാത്രാ ക്യാപ്റ്റൻ അജയകുമാറിന് പീതപതാക കൈമാറി ഉദ്‌ഘാടനം നിർവഹിക്കും. ശാഖാ സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വൈസ് പ്രസിഡന്റ് വി.കെ.രാജപ്പൻ, കമ്മിറ്റിയംഗങ്ങൾ, വനിതാസംഘം സെക്രട്ടറി സുജാത.ആർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിശ്വനാഥൻ എന്നിവർ സംസാരിക്കും. 30ന് വൈകിട്ട് പദയാത്ര ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.