ചെങ്ങന്നൂർ: ചെങ്ങന്നൂർ റേഞ്ച് എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ 7ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കുട്ടംപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ ഭാര്യ അംബുജാക്ഷി (63) യെ അറസ്റ്റ് ചെയ്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അംബുജാക്ഷിയുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.സജികുമാർ, പി.ആർ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ബിനു, ആഷ്‌വിൻ എസ്.കെ, വിനീത്.വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ മായ റ്റി.എസ്, ഉത്തരാ നാരായണൻ എന്നിവരും പങ്കെടുത്തു.