kerala-police

പത്തനംതിട്ട : എസ്.എഫ്.ഐക്കാർ കൈയ്യേറ്റം ചെയ്തെന്ന് ആറൻമുള പൊലീസിൽ പരാതി നൽകിയ കടമ്മനിട്ട സ്വകാര്യ കോളേജ് വിദ്യാർത്ഥിനിക്കെതിരെ ജാമ്യമില്ലാവകുപ്പിട്ട് രണ്ടുകേസുകളെടുത്ത നടപടിയിൽ ഡി.ജി.പി പത്തനംതിട്ട പൊലീസ് ചീഫിനോട് റിപ്പോർട്ട് തേടി.

സംഘർഷത്തിനിടെ എസ്.എഫ്.ഐക്ക്രുടെ കൈയേറ്റത്തിൽ മൂക്കിന് പരിക്കേറ്റ വിദ്യാർത്ഥിനി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദ്യാർത്ഥിനി ആറൻമുള പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ അവരിൽ പത്ത് പേർക്കെതിരെയും കേസെടുത്തു. തുടർന്ന് എസ്.എഫ്.ഐക്കാർക്കെതിരെയും കേസെടുത്തു. എസ്.എഫ്.ഐക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊലീസ് പെൺകുട്ടിക്കെതിരെ പരാതി എഴുതിവാങ്ങി രണ്ട് കേസുകളെടുക്കുകയായിരുന്നു..

എസ്.എഫ്.ഐ പ്രവർത്തകനെ ജാതി​പ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി, വർഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. മറ്റൊരു വിദ്യാർത്ഥിനിയെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടാമെത്ത കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പരാതി പിൻവലിപ്പിക്കാനുള്ള ശ്രമത്തിന് വഴങ്ങാത്തതു കൊണ്ടാണ് രണ്ടു കേസെടുകളെടുത്തതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. ആറൻമുള പൊലീസിൽ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി ഡി.ജി.പിക്ക് പരാതി നൽകിയി​രുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മിഷൻ എന്നിവർക്കും

പരാതി നൽകി.