ചെങ്ങന്നൂർ: പുരോഗമന കലാസാഹിത്യ സംഘം ആലാ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുവരം കോട് പീപ്പിൾസ് ലൈബ്രറി ഹാളിൽ ഇസ്രയേൽ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ചർച്ച നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ.ദീപു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.കെ വിശ്വനാഥൻ വിഷയം അവതരിപ്പിച്ചു. എം.കെ ശ്രീകുമാർ, പി.ആർ വിജയകുമാർ, വിജേഷ് വിജയൻ, കെ.ഡി മോഹൻ കുമാർ, പി.കെ നാരായണൻ, ബി.ഷാജ് ലാൽ , സനിൽ രാഘവൻ എന്നിവർ പങ്കെടുത്തു.