പത്തനംതിട്ട : മൈലാടുംപാറ താഴത്തെ ആരോഗ്യകേന്ദ്ര ഉദ്ഘാടനം ആഘോഷമാക്കി പ്രദേശവാസികൾ. നൂറുകണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ വെൽനെസ്സ് സെന്റർ ആരോഗ്യമന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. കേന്ദ്രത്തിൽ രാവിലെ മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണം എന്ന നഗരസഭയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ.അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാമണിയമ്മ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ.എസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, നഗരസഭാ കൗൺസിലർമാരായ ശോഭ കെ.മാത്യു, അനിലാഅനിൽ, ആർ.സാബു, എ.അഷ്റഫ്, സുജാഅജി, കുടുംബശ്രീ സി.ഡി.എസ് അംഗം സന്ധ്യാ ബിജു.എസ്, പ്രസിഡന്റ് ഉഷാചന്ദ്രൻ, സംഘാടകസമിതി കൺവീനർ ബി.അജികുമാർ, അംഗങ്ങളായ എൻ.കെ.സോമസുന്ദരം, അനിൽകുമാർ നായർ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ കൈകൊട്ടിക്കളിയും അരങ്ങേറി.