കോഴഞ്ചേരി: പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ആറന്മുളയിലെ ട്രാഫിക് പാർക്ക് ,ആറന്മുള ഗവ.എൻജിനീയറിംഗ് കോളേജിലെ എൻ.എസ്എസ് യൂണിറ്റിന്റെ സഹായത്തോടെ നവീകരിച്ചെടുക്കുന്നതിന് ആറന്മുള പൊലീസ് നടപടികൾ തുടങ്ങി. യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് 55 ഓളം കുട്ടികളും. ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന്‌പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആറന്മുള പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ
സി.കെ മനോജ് ഉദ്ഘാടനം ചെയ്തു . ആറന്മുള എൻജിനീയറിംഗ് കോളേജ് എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ബാലകുമാർ ,എസ്.ഐ മാരായ അലോഷ്യസ് ഹരീന്ദ്രൻ നായർ, ടീച്ചർമാരായ ബിഞ്ചി കെ.ബാബു ,റിബ മേരി , റിൻസി , എ.എസ്‌.ഐ അജി,എസ്.സി.പി.ഒ സലിം, താജുദ്ദീൻ , ബിനു ഡാനിയൽ, കിരൺ, സുന്നജൻ, ദുരന്തനിവാരണ സന്നദ്ധ പ്രവർത്തകനായ രാജു നാൽക്കാലിക്കൽ
, മഹിത് ടോം സജി, അഭിജിത്ത് കൈമൾ കീർത്തനാ സുരേഷ് , മറിയം തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ന്റെയും പത്തനംതിട്ട ഡി.വൈ.എസ്പി എസ് .നന്ദകുമാറിന്റെയും മേൽനോട്ടത്തിലാണ് നവീകരണ ജോലികൾ നടത്തുന്നത്.