25-sob-rethnamma
രത്‌​നമ്മ

അടൂർ : മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി കൊടുമൺ അങ്ങാടിക്കൽ വടക്ക് പാറയ്ക്കൽ വീട്ടിൽ രത്‌​നമ്മ (80) നിര്യാതയായി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന വയോധിക ആരും സംരക്ഷിക്കുവാനും സഹായിക്കുവാനുമില്ലാതെ കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുനടക്കുകയും, സാമൂഹ്യ വിരുദ്ധർ ഇവരെ ഉപദ്രവിക്കുകയും ചെയ്തതോടെ കൊടുമൺ പൊലീസാണ് സംരക്ഷണാർത്ഥം മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയാൽ സംസ്​കാര ചടങ്ങുകൾക്കായി മൃതശരീരം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734299900.