കോഴഞ്ചേരി : ഗുരുധർമ്മപ്രചരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശിവഗിരി പദയാത്ര വിളംബര ഘോഷയാത്രയുടെ ആറൻമുള മണ്ഡല സന്ദർശനത്തിന്റെ ഉദ്ഘാടനം പുല്ലാട് ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് ജിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണ സഭ പദയാത്രാ കൺവീനർ മനു രാജ് . ക്യാപ്റ്റൻ പത്മകുമാർ , മണ്ഡലം രക്ഷാധികാരി ശിവാനന്ദൻ , മണ്ഡലം പ്രസിഡന്റ് തങ്കമണി. വൈ : പ്രസി : ഇന്ദിര രാഘവൻ, ആറൻമ്മുള മണ്ഡലം കമ്മിറ്റി സെക്രട്ടറി വിലാസിനി സോമരാജൻ ടൗൺ ശാഖാ സെക്രട്ടറി അശോകൻ എന്നിവർ സംസാരിച്ചു.