
പത്തനംതിട്ട : സേവാദൾ ആറന്മുള നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം സേവാദൾ മഹിളാ ജില്ലാസെക്രട്ടറി കുഞ്ഞമ്മ തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷിനിജ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ സെക്രട്ടറി അനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് സൂസൻ മത്തായി, കുളനട മണ്ഡലം പ്രസിഡന്റ് മോഹൻപിള്ള, ആറന്മുള ബ്ലോക്ക് സെക്രട്ടറി ഹരികുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിൻ, മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ.സോമൻ, മണ്ഡലം സെക്രട്ടറി രാകേഷ് എന്നിവർ അനുശോചന പ്രസംഗം നടത്തി.