കോഴഞ്ചേരി: മതഭേദ വ്യത്യാസങ്ങൾ മറന്ന് മനുഷ്യർ ഒന്നിച്ചു നിൽക്കുന്ന കാലം വരുമെന്നും അതിന് തുടക്കമിടുന്നത് ഗുരുദർശനത്തിന്റെ ലോകമെമ്പാടുമുള്ള പ്രചാരണത്തിലൂടെയാകുമെന്നും ശിവബോധാനാനന്ദ സ്വാമികൾ പറഞ്ഞു.അയിരൂർ
ശ്രീനാരായണ കൺവെൻഷന്റെ രണ്ടാം ദിവസം നടന്ന ശ്രീനാരായണദിവ്യപ്രബോധനവും ധ്യാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികൾ. മതങ്ങളുടെ പല ഇടപെടലും സമൂഹത്തിൽ അനിഷ്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മതധർമ്മത്തെ ശരിയായി ഉൾക്കൊള്ളാത്തതാണ് കാരണം. എസ്.എൻ.ഡി.പി.യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.അരുൾ കൊട്ടാരക്കര മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് സർവ്വൈശ്വര്യ പൂജയും നടന്നു. എൻ.എൻ പ്രസാദ്, എ.കെ.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഇന്നത്തെ പരിപാടികൾ. രാവിലെ 9 മുതൽ ഭക്തിഗാനസുധ.10ന് കലാ സാഹിത്യ സമ്മേളനം .10.30 ന് കുട്ടികളുടെ കലാ സാഹിത്യ മത്സരം.