
ഓതറ : ജനകീയ വികസന സമതിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളുടെ ഭാഗമായി പുനരാരംഭിച്ച ചെങ്ങനൂർ - ഓതറ - മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സർവീസിന് ഓതറ ജനകീയ വികസന സമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ജിനു തോമ്പുംകുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കുരുവിള, ജോൺ കെ.ജോൺ കീക്കാട്ടിൽ, സജ്ഞയ് വർഗീസ്, എം.കെ.രഘുനാഥ്, സ്റ്റാൻലി ശാമുവേൽ, ബോബൻ കണ്ണങ്ങാട്ടിൽ, ജോ തോമ്പുംകുഴിയിൽ, ചെറിയാൻ മാമ്പറമ്പിൽ , ഓതറ സത്യൻ, സജി, റെജി പി ജോൺ പാണ്ടിശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.