christmas-graphics

കുമ്പഴ : കുമ്പഴയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ മതസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഇന്ന് കുമ്പഴ ക്രിസ്മസ് നഗറിൽ നടക്കും. ആകാശദീപക്കാഴ്ച, മത്സര ദീപാലങ്കാരം, വൈകിട്ട് 7ന് ക്രിസ്മസ് മത്സര റാലി എന്നിവ നടക്കും. 8.30ന് നടക്കുന്ന പൊതുസമ്മേളനത്തിന് ആഘോഷ കമ്മിറ്റി ചെയർമാൻ റവ. ഫാ.ജോൺ പനാറയിൽ കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. സ്വാമി ആപ്തലോകാനന്ദ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ചാരിറ്റി ഫണ്ട് വിതരണവും സമ്മാനദാനവും നിർവഹിക്കും. രാത്രി 10ന് ചങ്ങനാശേരി അഥേന അവതരിപ്പിക്കുന്ന ജീസസ് ബറബ്ബാസ് ബൈബിൾ നാടകം. ഷാജി മാത്യു മാടപ്പള്ളിൽ, സജു ജോർജ് എഴുത്തുപുരയിൽ, റെജി അലക്സാണ്ടർ മൂലമുറിയിൽ, എ.വി.തോമസ്, കുഞ്ഞുമോൻ കെങ്കിരേത്ത് എന്നിവർ സംസാരിക്കും.