karimp-
കുത്തിയതോട്ടിൽ റോഡിൽ നിരത്തിയിരിക്കുന്ന കരിമ്പിൻ ചണ്ടി

ചെങ്ങന്നൂർ: റോഡിൽ കരിമ്പിൻ ചണ്ടി നിരത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കുത്തിയതോട് റോഡിലാണിത്. കരിമ്പു നീര് തയ്യാറാക്കുന്ന യന്ത്രം (ചക്ക്) റോഡിന് സമീപമാണ്. ഇവിടെ നിന്ന് നീരെടുത്ത ശേഷം ചണ്ടി റോഡിലാണ് നിരത്തുന്നത്. ഉണങ്ങിക്കഴിയുമ്പോൾ യാത്രക്കാരുടെ കണ്ണിലും മറ്റും ചണ്ടിയുടെ പൊടിപറന്നു കയറുകയാണ്. വലിയ വാഹനങ്ങൾ എത്തുമ്പോൾ പൊടിശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹന യാത്രികർ ഇതുമൂലം അപകടത്തിൽപ്പെടാറുണ്ട്. നിരവധി സ്കൂൾ ബസുകൾ ഉൾപ്പടെ ധാരാളം വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. പരിഹാരം കാണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.