
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ്, ഫൗണ്ടേഷൻ ഫോർ ഹോപ് ന്യൂയോർക്ക് എന്നിവയുടെ നേതൃത്വത്തിലുള്ള പുനരധിവാസ പദ്ധതിയിൽ കല്ലിശ്ശേരി സ്വദേശിനി നിഷാ മനോജിന് പെട്ടിക്കട നൽകി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാബിജു ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. സുജന്യാ ഗോപി, ബിന്ദു കുരുവിള, സജു ഇടക്കലിൽ, റവ.സാംസൺ എം.ജേക്കബ്ബ്, സദാശിവൻ നായർ, ജോജി ചെറിയാൻ, ജൂണി കുതിരവട്ടം, ഷാജി കുതിരവട്ടം, പാണ്ടനാട് രാധാകൃഷ്ണൻ, സജി പാറപ്പുറം, ബിനു മോൻ.പി.എസ് എന്നിവർ പ്രസംഗിച്ചു. എന്റെ കല്ലിശ്ശേരി വാട്ട്സ് ആപ്പ് കൂട്ടായ്മ പതിനയ്യായിരം രൂപയും കൈമാറി.