ചെങ്ങന്നൂർ: കേരള രഞ്ജി ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച വി.എസ്.എസ്. 1700-ാo കിഴക്കേവിള ശാഖാംഗം സീതാ സദനത്തിൽ വിഷ്ണു രാജിനെ വി.എസ് എസ്. മുൻ സംസ്ഥാന ട്രഷററും ബോർഡ് അംഗവുമായ കെ.എ ശിവൻ, ജില്ലാ സെക്രട്ടറി ടി.കെ മഹാദേവൻ, ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് കെ.സി കൃഷ്ണൻ കുട്ടി, താലൂക്ക് കമ്മിറ്റി അംഗം രമേശ് പേരിശ്ശേരി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു.