sndp-
റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ മാടമൺ ശ്രീനാരായണ കൺവൻഷൻ പ്രോഗ്രാം നോട്ടീസ് ഗുരുപ്രകാശം സ്വാമിക്ക് നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു

റാന്നി: 29 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം കുമളി ചക്കുപള്ളം ശ്രീനാരായണ ധർമ്മശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശം നിർവഹിച്ചു.കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടനപദയാത്രയ്ക്ക് റാന്നി യൂണിയൻ നൽകിയ സ്വീകരണ പരിപാടിയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ നോട്ടീസ് ഗുരുപ്രകാശം സ്വാമിക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. റാന്നി യൂണിയൻ മുൻ പ്രസിഡന്റും മാടമൺ ശ്രീനാരായണ കൺവെൻഷൻ സ്വാഗതസംഘം ചെയർമാനുമായ കെ. വസന്തകുമാർ, ജി.ഡി.പി.എസ് റാന്നി മണ്ഡലം പ്രസിഡന്റും കൺവെൻഷൻ സ്വാഗതസംഘം കൺവീനറുമായ പി.എൻ സന്തോഷ് കുമാർ, ജി.ഡി.പി.എസ് റാന്നി മണ്ഡലം സെക്രട്ടറി ഇ.കെ മനോജ്, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ് എന്നിവർ പങ്കെടുത്തു. 2024 ഫെബ്രുവരി 7മുതൽ 11 വരെ മാടമൺ പമ്പാമണപ്പുറത്താണ് 29 -ാ മത് മാടമൺ ശ്രീനാരായണ കൺവൻഷൻ .