sabarimala

പത്തനംതിട്ട: മണ്ഡലപൂ‌ജ ഇന്ന് നടക്കാനിരിക്കെ,​ അഭൂതപൂർവമായ ഭക്തജനത്തിരക്കിൽ ശബരിമല. ഒരു ലക്ഷത്തിലേറെപ്പേരാണ് കഴിഞ്ഞ രണ്ടു ദിവസമായി ദർശനത്തിനെത്തുന്നത്. ഇതോടെ നിയന്ത്രണവും പാളി. 90,​000 വെർച്വൽ ക്യൂ,​ 10,​000 സ്പോട്ട് ബുക്കിംഗിന് പുറമേ കാനനപാത,​ പുൽമേട് വഴി നേരിട്ട് സന്നിധാനത്തെത്തുന്നവരും ധാരാളം. ഇന്ന് നട അടയ്ക്കുന്നതിനാൽ വരുന്നവർക്കെല്ലാം ദർശന സൗകര്യമൊരുക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. മകരവിളക്കിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.

ഇന്നലെ 15 മണിക്കൂറോളം ക്യൂ നീണ്ടു. സന്നിധാനത്ത് എത്താൻ കഴിയാതെ തിരിച്ചുപോയ ഭക്തർ പന്തളത്ത് നെയ്യ് തേങ്ങയുടച്ച് ദർശനം നടത്തി മടങ്ങേണ്ട സാഹചര്യം ഇന്നലെയുമുണ്ടായി. രണ്ടാഴ്ച മുൻപും ഇങ്ങനെ സംഭവിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. നവകേരളയാത്രയിൽ നിന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ശബരിമലയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. പരിചയ സമ്പന്നരായ പൊലീസുകാരെ പതിനെട്ടാം പടിയിൽ നിയോഗിച്ചാണ് അന്ന് ദർശന സൗകര്യം വേഗത്തിലാക്കിയത്.

എന്നാൽ,​ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമില്ലെന്ന് രണ്ടു ദിവസമായി തീർത്ഥാടകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടുന്നു. തീർത്ഥാടക വാഹനങ്ങൾ പൊൻകുന്നം - വൈക്കം റൂട്ടിലും എരുമേലി, പത്തനംതിട്ട ഇടത്താവളങ്ങളിലും മണിക്കൂറുകൾ തടഞ്ഞിട്ടു. നീലിമല, അപ്പാച്ചിമേട് കുത്തുകയറ്റത്തിൽ തീർത്ഥാടകർ തിങ്ങി ക്യൂ നിന്നു. ഇത് വൻ അപായമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നിയന്ത്രണം പമ്പയിലും ശബരീപീഠത്തിലും മരക്കൂട്ടത്തുമാക്കി. ഇതോടെ അസൗകര്യങ്ങളെക്കുറിച്ച് പരാതികളുമേറി.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും എ.ഡി.ജി.പി എം.ആർ. അജിത്കുമാറും സന്നിധാനത്തുണ്ട്.

എല്ലാവർക്കും ഭക്ഷണം,​ വെള്ളം

ഉറപ്പാക്കണം: ഹൈക്കോടതി

ക്രിസ്മസ് അവധി ദിനത്തിലും സിറ്റിംഗ് നടത്തിയ ഹൈക്കോടതി അയ്യപ്പഭക്തർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും നിർദ്ദേശം നൽകി. തിരക്കു നിയന്ത്രണത്തിൽ ഡി.ജി.പി നേരിട്ട് ഇടപെടാനും പറഞ്ഞു. ബുക്കിംഗ് ഇല്ലാതെ വരുന്നവർ കൂടി ചേരുമ്പോഴാണ് തിരക്ക് കൂടുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അവരുടെ കാര്യം പൊലീസിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി സ്പെഷ്യൽ കമ്മിഷണർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുകയാണ്. പതിനെട്ടാം പടിക്ക് സമീപം പ്രത്യേക ക്യാമറ സ്ഥാപിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.

വരുമാനത്തിൽ

18 കോടി കുറവ്

തീർത്ഥടകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായെങ്കിലും നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18.67 കോടി രൂപയുടെ കുറവുണ്ടായി. തീർത്ഥാടനം 39 ദിവസം പിന്നിട്ടപ്പോൾ നടവരവ് 204.30 കോടിയാണ്. കഴിഞ്ഞ വർഷം 222.98 കോടിയായിരുന്നു.

ഡിസം. 25വരെ

തീർത്ഥാടകർ

31.43 ലക്ഷം

(കഴിഞ്ഞ വർഷം 30 ലക്ഷം)​

സൗ​ക​ര്യം​ ​ഒ​രു​ക്ക​ണം:
തെ​ല​ങ്കാ​ന​യും

ശ​ബ​രി​മ​ല​യി​ൽ​ ​ഭ​ക്ത​ർ​ക്ക് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​തെ​ലു​ങ്കാ​ന​ ​മ​ന്ത്രി​ ​അ​ന​സൂ​യ​ ​സീ​ത​ക്ക​ ​കേ​ര​ള​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഭ​ക്ത​ർ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വ​ഴി​യി​ൽ​ ​കാ​ത്തു​ ​കി​ട​ക്കു​മ്പോ​ൾ​ ​ഭ​ക്ഷ​ണം,​ ​കു​ടി​വെ​ള്ളം​ ​എ​ന്നി​വ​ ​ന​ൽ​ക​ണം.​ ​ഈ​ ​ആ​വ​ശ്യ​വു​മാ​യി​ ​ത​മി​ഴ്നാ​ട് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​സ​ർ​ക്കാ​രി​ന് ​നേ​ര​ത്തേ​ ​ക​ത്ത​യ​ച്ചി​രു​ന്നു.