ചെങ്ങന്നൂർ: എസ്. എൻ. ഡി .പി യോഗം 3638 -ാം നമ്പർ തിങ്കളാമുറ്റം ശാഖയുടെ രണ്ടാമത് തിങ്കളാമുറ്റം ശ്രീനാരായണ കൺവെൻഷൻ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സേതുനാഥ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അജിത്കുമാർ സംസാരിച്ചു. ശാഖ സെക്രട്ടറി വി. ജി. ഗോപിനാഥൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എം. ഡി. വിജയൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ധർമ്മവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി.