തിരുവല്ല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ ചാത്തങ്കരി ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു. ബ്രഹ്മകുമാരി സുജ ബഹൻ മഹാപൊങ്കാല ഉദ്ടഘാടനം ചെയ്തു.ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി എ.ഡി നമ്പൂതിരി പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകർന്നതോടെ നൂറുകണക്കിന് അടുപ്പുകളിൽ ദേവിയ്ക്ക് നിവേദ്യം തയ്യാറാക്കുന്നതിന് തുടക്കമായി.പൊങ്കാല എഴുന്നള്ളത്തിനും ചടങ്ങുകൾക്കും ദേവസ്വം മാനേജർ എൻ.ശ്രീകുമാർ,ശ്രീജിത്ത് നമ്പൂതിരി,സുജിത്ത് നമ്പൂതിരി, വി.അജികുമാർ, ജി.വേണുഗോപാൽ, വി.ടി.പ്രദീപ്കുമാർ, പി.എം വിശ്വൻകുട്ടി മേനോൻ,രമേശ് കെ.ആർ എന്നിവർ നേതൃത്വം നൽകി.