
പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയിൽ പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ രാജരാജവർമ്മയെ തിരഞ്ഞെടുത്തു.
ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടെയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് പരേതനായ രാമൻ നമ്പൂതിരിയുടെയും മകനാണ്. എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ ഫിനാൻസ് മാനേജരായി വിരമിച്ച അദ്ദേഹം ഗാനരചയിതാവും അഭിനേതാവുമാണ്.
എറണാകുളം വാര്യം റോഡിൽ മംഗള ലെയിനിൽ കമാസിലാണ് താമസം. വൈയ്ക്കം കോട്ടുശേരി കോവിലകത്ത് സുഷമ വർമ്മയാണ് ഭാര്യ. മക്കൾ: രമ്യ ആർ. വർമ്മ, സുജിത് ആർ. വർമ്മ. മരുമകൻ : അഭിലാഷ്. ജി.രാജ.