റാന്നി : മണ്ഡല പൂജാവേളയിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയ്ക്ക് റാന്നി ജനമൈത്രി പൊലീസ് സ്വീകരണം നൽകി. ഉച്ചയ്ക്ക് ശേഷം 4.20 ടെ റാന്നി പൊലീസ് സ്റ്റേഷൻ മുന്നിലൂടെ കടന്നുപോയ തങ്ക അങ്കിയിൽ റാന്നി ഡി.വൈ.എസ്.പി ആർ ബിനു , സ്റ്റേഷൻ ഹൗസ് ഓഫീസർ പി എസ് വിനോദ് , റാന്നി പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് കുഴിക്കാല ജനമൈത്രി സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ എന്നിവർ തങ്ക അങ്കിയിൽ പൂമാല സമർപ്പിച്ച ഘോഷയാത്രയെ സ്വീകരിച്ചു.സബ് ഇൻസ്പെക്ടർ സി.ബി മധു, എ.എസ്ഐ കൃഷ്ണൻകുട്ടി, ബീറ്റ് ഓഫീസർ അശ്വധീഷ് റാന്നി സി.പി ഒ മാരായ ഷിന്റോ,അജാസ് , രാജേഷ് കുമാർ, സോനു, രഞ്ജു, സമിതി അംഗങ്ങളായ സുരേഷ് പുള്ളോലി, ചന്ദ്രശേഖരൻ നായർ , ജയ ജി നായർ, നിഷ രാജീവ് , സുരേഷ് നിത്യ,സലാഹുദ്ദീൻ, മാത്തുക്കുട്ടി, ഹനീഫാ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.