തിരുവല്ല: മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യമീ പുൽക്കൂട് ഗാന ശുശ്രൂഷ നടത്തി. സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ സന്ദേശം നൽകി. ബിഷപ്പ് റവ.സി.ജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സൈമൺ ജോൺ, രാജൻ മാത്യു, ഡോ.ജോസഫ് ചാക്കോ, മിനി സ്റ്റാൻലി, സുനിൽ എന്നിവർ പ്രസംഗിച്ചു.