
പത്തനംതിട്ട: ഓൾ കേരള പേരന്റ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപേർഡ്(അക്പാഹി) ജില്ലാ സമ്മേളനം 30ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ബി. മഹബൂബ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ അദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ ചെയർമാൻ അഷ്രഫ് അലങ്കാരത്ത്, ജില്ലാ പ്രസിഡന്റ് സി.ബി. മഹബൂബ്, സെക്രട്ടറി ലെനി മധു, വൈസ് പ്രസിഡന്റ് എ.ജി.ബാബു എന്നിവർ പങ്കെടുത്തു.