meeting

പത്തനംതിട്ട: തച്ചർ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം 31ന് ഓമല്ലൂർ പുത്തൻപീടിക എ.ജി.ടി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എച്ച്. സതീഷ് ചന്ദ്രബാബു പത്രസമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആക്ടിംഗ് പ്രസിഡന്റ് എൻ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം കെ.യു. ജനീഷ് കുമാർ എം.എൽ.എ. വിതരണം ചെയ്യും. സമ്മേളനത്തിൽ 1200 പ്രതിനിധികൾ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടറി എം.എസ്. ശ്രീകുമാർ, സ്വാഗതസംഘം ചെയർമാൻ പി. ശിവൻകുട്ടി, ജനറൽ കൺവീനർ അജിത് കുറുന്താർ എന്നിവരും ഒപ്പമുണ്ടായിരുന്നു.