പന്തളം : ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ സ്മാർട്ട് ,സോഫ്റ്റ് വെയർ പന്തളം നഗരസഭയിൽ 2024 ജനുവരി 1 മുതൽ ഡിജിറ്റലൈസ് ചെയ്യും. നഗരസഭയിൽ നിന്ന് ലഭിക്കുന്ന വിവിധസേവനങ്ങൾ പൊതുജനങ്ങൾക്ക് നഗരസഭയിൽനേരിട്ട് വരാതെ പൂർണമായും ഓൺലൈൻ വഴി ലഭിക്കും.. ഡാറ്റാപോർട്ടിംഗ് പൂർത്തീകരിക്കുന്നതിനായി നഗരസഭയിൽ നിന്ന് ലഭിക്കുന്ന വിവിധസേവനങ്ങളായ ജനനം, മരണം, വിവാഹ രജിസ്‌ട്രേഷൻ, വസ്തുനികുതി, കെട്ടിട നിർമ്മാണ പെർമ്മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ നാലുദിവസത്തേക്ക് തടസ്സപ്പെടും