ksrtc-

റാന്നി : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് 1.30 ന് പുനലൂരിൽ നിന്നും തൃശ്ശൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ നിന്ന് റാന്നി ഉതിമൂട്ടിൽ വച്ചാണ് പുക ഉയർന്നത്. ഉടൻതന്നെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങി. സ്റ്റാർട്ടറിൽ ഷോർട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നത്. പിന്നീട് മറ്റൊരു ബസ് വരുത്തി യാത്രക്കാരെ അതിലേക്ക് മാറ്റി.