ചെന്നീർക്കര: ചെന്നീർക്കര ഗവ. ഐ. ടി. ഐ. യിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ചെന്നീർക്കര എസ്. എൻ. ഡി. പി. എച്ച്. എസ്. എസിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം. ആർ. മധു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സാബു പി. എം. പ്രോഗ്രാം ഓഫീസർ ശ്രീരാഗ് എം. , അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് കെ. എസ്., ഗ്രൂപ്പ് ഇൻട്രക്ടർമാരായ ഹരിലാൽ, ഷൈലജ, സുരേഷ് മോഹൻ, സ്റ്റാഫ് സെക്രട്ടറി അനൂപ് എസ്. ആർ., പി. റ്റി. എ. പ്രസിഡന്റ് മനോഹരൻ കെ. എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. പ്രിൻസിപ്പൽ ഉഷ പി. എന്നിവർ സംസാരിച്ചു.