കോഴഞ്ചേരി : പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകുന്ന എസ്.എഫ്.ഐ. വനിതാ പ്രവർത്തകയ്ക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കടമ്മനിട്ട ലോ കോളേജിൽ വിദ്യാർത്ഥിനിയെ അക്രമിച്ച എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു. ജി.രഘുനാഥ്, കെ.ജാസിംകുട്ടി, അലൻ ജിയോ മൈക്കിൾ, അബു ഏബ്രഹാം, വി.ആർ.ഉണ്ണികൃഷ്ണൻ നായർ, ഷാജി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.